kpms-mala
കെ പി എം എസ് മാള യൂണിയൻ നേതാവും കാവനാട് പുലയ ശ്മശാന സംരക്ഷണ സമിതി പ്രസിഡന്റും ആയിരുന്ന എം.കെ.ചന്ദ്രന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനംകെ പി എം എസ് ഉപദേശക സമിതി ചെയർമാൻ ടി.വി.ബാബുഉദ്‌ഘാടനം ചെയ്യുന്നു

മാള: പട്ടിക വിഭാഗക്കാരെ രാഷ്ട്രീയ ചട്ടുകമാക്കി മുതലെടുപ്പ് നടത്തി വഞ്ചിക്കുന്ന നിലപാട് തിരുത്തി കാവനാട് പുലയ ശ്മശാനം ചുറ്റുമതിൽകെട്ടി സംരക്ഷിക്കണമെന്ന് മാളയിൽ കെ.പി.എം.എസ് ഉപദേശക സമിതി ചെയർമാൻ ടി.വി ബാബു പറഞ്ഞു. ഇതുസംബന്ധിച്ച കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ മാള പഞ്ചായത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ടി.വി ബാബു വ്യക്തമാക്കി. കെ.പി.എം.എസ് മാള യൂണിയൻ നേതാവും കാവനാട് പുലയ ശ്മശാന സംരക്ഷണ സമിതി പ്രസിഡന്റും ആയിരുന്ന എം.കെ ചന്ദ്രന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ ഒന്നാമത്തെ വാഗ്ദാനമായിരുന്നു കാവനാട് പുലയ ശ്മശാനം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുമെന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എ.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ സുരേന്ദ്രൻ, കെ.കെ രാജൻ, സി.എ ശിവൻ, പി.എസ് മനോജ് എന്നിവർ സംസാരിച്ചു...