തൃശൂർ : ബിർള ഹൗസിൽ നിന്ന് ഗാന്ധിവധത്തിന്റെ ചിത്രങ്ങൾ എടുത്തുമാറ്റിയ നടപടിയിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിന്റെ മൗനാനുവാദത്തോടെ നടക്കുന്ന ഗാന്ധിനിന്ദയിലെ ഒടുവിലത്തെ ഉദാഹരണമാണിത്. ചരിത്രത്തിൽ നിന്ന് ഗാന്ധിജിയെ തുടച്ചു നീക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ്കുമാർ അദ്ധ്യക്ഷനായി. ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, എം.എസ് ഗണേശ്, ശങ്കർ കുമ്പളത്ത്, പ്രൊഫ. പി.വി പുഷ്പജ, വി.എസ് ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു...