udgadanam
ദേശീയ പോളിയോ നിര്‍മാര്‍ജ്ജന പരിപാടിയുടെ തൃശൂര്‍ ജില്ലാ തല ഉത്ഘാടനം പുതുക്കാട്താലൂക്ക് ആശുപത്രിയില്‍ മന്ത്രി,പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു

പുതുക്കാട് : ദേശീയ പോളിയോ നിർമാർജ്ജന പരിപാടിയുടെ തൃശൂർ ജില്ലാ തല ഉദ്ഘാടനം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നടത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. കൊടകര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അദ്ധ്യക്ഷയായി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ഷാജു കാളിയങ്കര, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, ആർ.സി.എച്ച് ഓഫീസർ, കെ. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ. സതീഷ്, ഡി.പി.എം ടി.വി. സതീഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആശുപത്രി സൂപ്രണ്ട്, ഡോ. ബിനോജ് ജോർജ് മാത്യു എന്നിവർ പങ്കെടുത്തു..