എടമുട്ടം: ശിവഗിരി തീർത്ഥാടന ഉദ്ഘാടന പ്രഭാഷണത്തിൽ ദൈവ ദശകം സർവമത പ്രാർത്ഥനയാക്കണമെന്ന്
ശ്രീ ശ്രീ രവിശങ്കർ പറഞ്ഞ കാര്യം കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കണമെന്ന് നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ആവശ്യപെട്ടു. എസ്.എൻ.ഡി.പി യോഗം എടമുട്ടം സെന്റർ ശാഖ ഗുരു മന്ദിരത്തിന്റെയും കുടുംബക്ഷേമ സമിതി ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബക്ഷേമ സമിതി ഓഫീസ് സമർപ്പണം അഡ്വ. എ.യു രഘുരാമപണിക്കർ (ആവണങ്ങാട്ട് കളരി) നിർവഹിച്ചു. ശാഖ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എടച്ചാലി അദ്ധ്യക്ഷത വഹിച്ചു. ആൽഫ ചെയർമാൻ കെ.എം നൂറുദ്ദീൻ മുഖ്യാതിഥിയായി. ഗുരുമന്ദിരം നിർമ്മിച്ച ഷാജി ശാർക്കരയെ യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംപുള്ളി ആദരിച്ചു. ഗുരുദേവ ഫോട്ടോ അനാച്ഛാദനം യൂണിയൻ വൈസ് പ്രസിഡന്റ് സുദീപ് മാസ്റ്റർ നിർവഹിച്ചു. എസ്.എൻ ബോർഡ് മെമ്പർമാരായ ജയന്തൻ പുത്തൂർ, പ്രകാശ് കടവിൽ, കോർഡിനേറ്റർ സുചിന്ദ് പുല്ലാട്ട്, യൂണിയൻ കൗൺസിലർ ഗോപാലകൃഷ്ണൻ തോട്ടാരത്ത്, ശാഖ സെക്രട്ടറി മഹാദേവൻ പാണംപറമ്പിൽ, മോഹൻദാസ് വടക്കുഞ്ചേരി എസ്.എൻ.എസ് സമാജം പ്രസിഡന്റ് മാധവ് ബാബു, ശാഖ വൈസ് പ്രസിഡന്റ് സുഗുണൻ മണ്ടാംപുള്ളി , രാജൻ കോലാന്ത്ര, വനിതാ സംഘം പ്രസിഡന്റ് ലതിക മനോഹരൻ, വനിതാ സംഘം സെക്രട്ടറി ബിന്ദു ഷാജി, വനിതാ സംഘം വൈസ് പ്രസിഡന്റ് ഗിരിജ പ്രജ്ഞൻ , ബാബു പാണംപറമ്പിൽ എന്നിവർ സംസാരിച്ചു...