അന്തിക്കാട്: അന്തിക്കാട് തണ്ടിയേക്കൽ ശ്രീ കാളി -ചാത്തൻ സേവാ മഠത്തിലെ മകരച്ചൊവ്വ ഉത്സവവും , തിറ വെള്ളാട്ട് കർമ്മവും ജനു: 21, 22 തിയതികളിൽ ആഘോഷിക്കും. 21 ന് പുലർച്ചെ 5ന് ഗണപതി ഹോമം, 8 ന് മുരുകന് പൂജ, 8.30 ന് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശീവേലി, തുടർന്ന് മഠത്തിൽ പ്രത്യേക പൂജകൾ, തിറ മുഖത്ത് കളം, കളത്തിൽ പൂജ. 3ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മൂന്ന് ആനകളോടു കൂടിയ എഴുന്നള്ളിപ്പ്, 4.30 ന് മoത്തിലേക്ക് പുറപ്പാട്, കണ്ണപ്പൻ മുത്തപ്പൻ കളമെഴുത്ത്, രാത്രി 11ന് തായമ്പക, രാത്രി 12ന് ചാത്തൻ സ്വാമിയുടെയും , ഭദ്രകാളിയുടെയും പുറത്തേക്ക് എഴുന്നള്ളിപ്പും നടക്കും. 22 ന് പുലർച്ചെ മുതൽ തിറ വെള്ളാട്ട് കർമ്മത്തോടനുബന്ധിച്ച് പാന ചാട്ടം, കളങ്ങൾ, ഇഴാറ കൊട്ടിപ്പാട്ട്, മലദൈവം, കരിങ്കുട്ടി എന്നിവർക്ക് കളങ്ങൾ, കളത്തിൽ നൃത്തവും, കല്പനയും നടക്കും. പുലർച്ചെ 5ന് ശ്രീ ചാത്തൻ സ്വാമിയും , ഭദ്രകാളി ദേവിയും തിരിച്ചെഴുന്നള്ളത്തോടെ ഉത്സവവും, തിറ വെളളാട്ട് കർമ്മവും പര്യവസാനിക്കും...