കൊരട്ടി : എരയാംകുടി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും അഷ്ടബന്ധ കലശവും ജനുവരി 15 മുതൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് 6.30 ന് ചുറ്റുവിളക്ക് , നിറമാല, 21 ന് വൈകിട്ട് ഏഴിന് എരയാംകുടി എൻ.എസ്‌.എസ് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, 22 ന് ക്ഷേത്രാചാര ചടങ്ങുകൾ, 24 ന് താലപ്പൊലി മഹോത്സവം രാവിലെ 9ന് ശ്രീഭൂതബലി, 10 ന് കളഭാഭിഷേകം,11 ന് പന്തീർനാഴി നിവേദ്യം , ഉച്ചയ്ക്കും രാത്രിയും അന്നദാനം , വൈകിട്ട് 3 ന് കാഴ്ച്ച ശീവേലി , രാത്രി 7ന് നടയ്ക്കൽ തായമ്പക , രാത്രി 8ന് കളമെഴുത്തും പാട്ടും ,രാത്രി 9ന് ഗുരുതി, രാത്രി 12 ന് താലപ്പൊലി എഴുന്നള്ളിപ്പ്, രാത്രി 2 ന് മുടിയേറ്റ്, 25 മുതൽ 30 വരെ ക്രിയാവിവരണം 26 ന് ഹോമകലശാഭിഷേകം, വൈകിട്ട് അന്നമനട എൻ.എസ്‌.എസ് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി, ദീപാരാധനയ്ക്ക് ശേഷം മുളപൂജ, അത്താഴപൂജ, 27 ന് ഹോമകലശാഭിഷേകം. 28 ന് രാവിലെ ഹോമകലശാഭിഷേകം , 29 ന് തത്വകലശാഭിഷേകം , 30 ന് അഷ്ടബന്ധന്യാസം , കുംഭേശകലശാഭിഷേകം ,ബ്രഹ്മകലശാഭിഷേകം, പടിത്തരാം നിശ്ചയം , 10.15 നും 11 നും മദ്ധ്യേ അഷ്ടബന്ധന്യാസം എന്നിവ നടക്കും..