കയ്പമംഗലം: പൊതു ഇടം എന്റേതും എന്ന സന്ദേശമുയർത്തി പെരിഞ്ഞനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ അവബോധം വളർത്തുന്നതിന്റെ ഭാഗമായി രാത്രി നടത്തം സംഘടിപ്പിച്ചു. പെരിഞ്ഞനത്ത് നിന്ന് ആരംഭിച്ച രാത്രി നടത്തം മൂന്നുപീടിക സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം വനിത കമ്മിഷൻ സ്ഥിരം കൗൺസിലർ മാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപർവൈസർ ലളിത, സി.ഡി.എസ് ചെയർപേഴ്‌സൺ സുജിത സലീഷ്, പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.