മാള: തെക്കൻ താണിശേരി സെന്റ് സേവിയേഴ്സ് പള്ളിയിലെ തിരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കുഴൂരിന്റെ സാംസ്കാരികോത്സവമായ അമ്പ് ഗ്രാമത്തിന് 25 ന് തുടക്കമാകും. കെ.പി പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയും പാറപ്പുറം യുവജനവേദിയും ചേർന്നാണ് കുഴൂർ സർക്കാർ ഹൈസ്കൂൾ മൈതാനത്ത് അമ്പ് ഗ്രാമം ഒരുക്കുന്നത്. ഡാവിഞ്ചി സുരേഷിന്റെ ചലിക്കുന്ന സൃഷ്ടികളും അലങ്കാര മത്സ്യങ്ങളുടെയും വളർത്തു പക്ഷികളുടെയും പ്രദർശനവും വ്യാപാര, പുഷ്പ, ഭക്ഷ്യമേളകളും അമ്യൂസ്മെന്റ് പാർക്ക്, കലാ സാംസ്കാരിക സമ്മേളനം എന്നിവ അമ്പ് ഗ്രാമത്തിലുണ്ടാകും. 28 വരെ നടക്കുന്ന അമ്പ് ഗ്രാമത്തിലേക്ക് മന്ത്രിമാർ, എം.പി, എം.എൽ.എമാർ തുടങ്ങിയവരെത്തും.
അമ്പ് ഗ്രാമത്തിന്റെ സംഘാടക സമിതി ഓഫീസ് കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പി വിത്സൻ കണ്ടംകുളത്തി, സാജൻ കൊടിയൻ, പോൾ കെ. ലിൻസൻ, ഫെബിൻ തെറ്റയിൽ, എൻ.ഡി പോൾസൺ, ബിജി വിത്സൻ, കെ.കെ രാജു, വി.സി വത്സൻ തുടങ്ങിയവർ സംസാരിച്ചു...