വടക്കാഞ്ചേരി: സമൂഹത്തിൽ ഊർജം പ്രസരിപ്പിച്ച സോഷ്യലിസ്റ്റും മികച്ച പത്രപ്രവർത്തകനുമായിരുന്നു ആർ.എം. മനയ്ക്കലാത്തെന്ന് മന്ത്രി എ.സി. മൊയ്തീൻ. മച്ചാട് പൗരാവലിയും വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ആർ.എം. മനയ്ക്കലാത്ത് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ അദ്ധ്യക്ഷയായി. മതം, രാഷ്ട്രം, പൗരത്വം എന്ന വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ പ്രഭാഷണം നടത്തി. മേരി തോമസ്, പി. ബാലചന്ദ്രൻ, ഡോ. റോസി തമ്പി, ടി.വി. സുനിൽകുമാർ, ബീന ജോൺസൻ എന്നിവർ പ്രസംഗിച്ചു.