തൃപ്രയാർ: നാട്ടിക ചെമ്പിപ്പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഷ്ടനാഗക്കളം നടത്തി. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം നാഗങ്ങൾക്ക് പാലും നൂറും, സർപ്പബലിയും, പുള്ളുവൻ പാട്ടും നടന്നു. തുടർന്ന് പ്രസാദ വിതരണവും, പ്രസാദ ഊട്ടും നടന്നു. ഭാരവാഹികളായ സി.പി രാമകൃഷ്ണൻ മാസ്റ്റർ, സി.കെ ഗോപകുമാർ, സി.വി വിശ്വേഷ്, സി.ആർ അശോകൻ, സി.ജി സന്തോഷ്, സി.ജി സനൽ, സി.കെ പാറൻ കുട്ടി എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു. ജനുവരി 24 ന് ആണ് ഉത്സവം..