തൃപ്രയാർ: നാട്ടിക എസ്.എൻ കോളേജിൽ മിശ്രവിവാഹിതരുടെ സംഗമം നടന്നു. ഈ വിഷയം 'കിസ്മത്ത് ' എന്ന സിനിമയിലൂടെ ചർച്ച ചെയ്ത് മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ഷാനവാസ് കെ ബാവക്കുട്ടി , പൂർവ്വ വിദ്യാർത്ഥിയും ജഡ്ജിയുമായിരുന്ന ഗീതാചാര്യൻ വാസുദേവൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, കവയത്രി ബൾക്കീസ് ബാനു,
ഡോ. കുശലകുമാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു . കവി കെ. ദിനേശ് രാജ, കെ.ജി സുഖ്ദേവ്, ദ്യശ്യ ഷൈൻ, എ.വി സതീഷ് എന്നിവർ സംസാരിച്ചു. പ്രേം ലാൽ പൊറ്റെക്കാട്ട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സി.കെ സുഹാസ് സ്വാഗതവും ടി.കെ ഹരിദാസ് നന്ദിയും രേഖപ്പെടുത്തി..