road
നവീകരിച്ച മേലൂർ-കാലടി ശിവക്ഷേത്രം റോഡിന്‌റെ ഉദ്ഘാടനം ബി.ഡി.ദേവസി എം.എൽ..എ നിർവ്വഹിക്കുന്നു

ചാലക്കുടി: ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഏതു വികസന പ്രവർത്തനങ്ങളും എളുപ്പത്തിൽ നടപ്പാക്കാനാകുമെന്ന് ബി.ഡി. ദേവസി എം.എൽ.എ. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മേലൂർകാലടി ശിവക്ഷേത്രം റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു ചടങ്ങിൽ അദ്ധ്യക്ഷനായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ഡി. തോമസ്, പഞ്ചായത്ത് അംഗം വനജ വിക്രമൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് അറക്കൽ പീതാംബരൻ, സെക്രട്ടറി കെ.ജി. സതീശൻ, പൗര സമിതി സെക്രട്ടറി വി.എസ്. സുരേഷ്, എം. മരളീധരൻ എന്നിവർ പ്രസംഗിച്ചു.