പാവറട്ടി: കേരള പ്രവാസി സംഘം ചിറ്റാട്ടുകര മേഖലാ കൺവെൻഷൻ പുവ്വത്തൂർ വ്യാപാരി ഭവനിൽ പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മത നിരപേക്ഷതയും ഐക്യവും തകർക്കുന്ന പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചു. പ്രവാസി ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തണമെന്നും തിരികെവരുന്ന പ്രവാസികൾക്ക് ചികിത്സ ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസി സംഘം മണലൂർ ഏരിയ സെക്രട്ടറി ബിജു കുരിയക്കോട്ട്, പി.ജി. സുബിദാസ്, സി.എഫ്. രാജൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറിയായി ആർ.എ. അബ്ദുൽ ഹക്കീം, പ്രസിഡന്റായി ടോമി പി.സി, ട്രഷററായി എൻ.കെ. സുബ്രമണ്യൻ എന്നിവരെ തിരഞ്ഞെടുത്തു