കൊടുങ്ങല്ലൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക പ്രസ്ഥാനത്തെത്തിന്റെയും സമുന്നത നേതാവും ആദ്യ കമ്മ്യൂണിസ്റ്റ് എം.എൽ.എയുമായിരുന്ന ഇ. ഗോപാലകൃഷ്ണ മേനോന്റെ ജന്മശതാബ്ദിയാഘോഷം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. മുൻ എം.പി സി.എൻ ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ. മൈക്കിൾ തരകനും അഡ്വ.എ. ജയശങ്കർ, കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഇ. ഗോപാലകൃഷ്ണ മേനോൻ ജന്മശതാബ്ദി സോവനിറിന്റെ പ്രകാശനം മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ നിർവഹിച്ചു. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ, ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, കെ. ശ്രീകുമാർ, കെ.വി വസന്തകുമാർ, ടി.ആർ രമേശ് കുമാർ, കെ.ജി ശിവാനന്ദൻ, സി.സി വിപിൻചന്ദ്രൻ, പി.പി സുഭാഷ് എന്നിവർ പ്രസംഗിച്ചു...