കൊടുങ്ങല്ലൂർ: ആനാപ്പുഴ കാക്കമാടൻ തുരുത്ത് മാണിക്യത്ത് ശ്രീമുത്തപ്പൻ ഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിലെ രണ്ട് ദിവസത്തെ അനിഴം മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് വെളുപ്പിന് നിർമ്മാല്യ ദർശനം, ഉഷ:പൂജ, അഷ്ടദ്രവ്യ ഗണപതിഹവനം, നവകാഭിഷേകം, മൂർത്തി കലശാഭിഷേകം, പന്തീരടി പൂജ തുടർന്ന് കളമെഴുത്ത് പാട്ട്, ശീവേലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് അമൃത ഭോജനം, വൈകീട്ട് എഴുന്നള്ളിപ്പ്, പൊങ്കാല സമർപ്പണം എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി നടുമുറി അനന്തൻ ശാന്തി, വിശാഖ് ശാന്തി, അനുരാഗ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും..