തൃശൂർ: ഇറ്റ്‌ഫോക്ക് രാജ്യാന്തര നാടകോത്സവം ഇന്ന് മുതൽ പത്ത് ദിവസം സംഗീതനാടക അക്കാഡമിയിൽ അരങ്ങേറും. സിൽവർ എപ്പിഡെമിക്കാണ് ഉദ്ഘാടന നാടകം. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. 19 നാടകങ്ങളിൽ ഏഴ് വിദേശ നാടകങ്ങളും ആറ് മലയാള നാടകങ്ങളുമുണ്ടാകും.

മൂന്നു കോടി രൂപ ചെലവ് വരുന്ന നാടകമേളയ്ക്ക് ഒരു കോടിയാണ് സർക്കാർ അനുവദിച്ചിട്ടുളളത്. നാടകങ്ങളുടെ അന്തസത്തയെയും നിലവാരത്തെയും ബാധിക്കുന്ന വിധത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആർഭാടങ്ങൾ ഒഴിവാക്കിയായിരിക്കും ഇത്തവണത്തെ മേള അരങ്ങേറുകയെന്ന് സംഗീത നാടക അക്കാഡമി ഭാരവാഹികൾ പറഞ്ഞു.

കളത്തട്ട് എന്ന പേരിൽ പെർഫോമൻസ് പോയട്രി, സെമിനാറുകൾ നാടകവുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനം എന്നിവ ഒരുക്കിയിട്ടുണ്ട്. പരിമിതമായ കാണികൾക്കായുള്ള നാടകങ്ങളുടെ ആവർത്തനപ്രദർശനം ഇത്തവണയും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നാടകോത്സവത്തിനായി സംഗീത നാടക അക്കാഡമി കാമ്പസ് തോരണങ്ങളാൽ അലംകൃതമാക്കിയിട്ടുണ്ട്. നാടകങ്ങളുടെ ടിക്കറ്റുകൾ ഇറ്റ്‌ഫോക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിറ്റഴിച്ചിട്ടുണ്ട്...