 
കയ്പമംഗലം: ചൂലൂർ എ.എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ എ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷയായി. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഭാനു ടീച്ചർ, മാനേജ്‌മെന്റ് പ്രതിനിധി ഇ.വി. ഗുരുപ്രസാദ്, പ്രധാനദ്ധ്യാപിക എം.പി. പ്രീത, മതിലകം ബി.പി.ഒ: ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.