sns-samajam-school
എടമുട്ടം എസ്.എൻ.എസ് സമാജം വിദ്യാമന്ദിർ സ്കൂൾ വാർഷികാഘോഷം ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: എടമുട്ടം എസ്.എൻ.എസ് സമാജം വിദ്യാമന്ദിർ സ്കൂൾ വാർഷികാഘോഷം പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് വി.ആർ. മാധവബാബു അദ്ധ്യക്ഷനായി. സിനിമാതാരം മാസ്റ്റർ അഭിനവ് കെ. രാജേഷ് വിശിഷ്ടാതിഥിയായിരുന്നു. വലപ്പാട് പഞ്ചായത്ത് അംഗം അബ്ദുൾ മജീദ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രിൻസിപ്പൽ അഞ്ജു എം.ആർ, വൈസ് പ്രിൻസിപ്പൽ സുനിത എ.ഡി, കെ.ടി.ഡി കിരൺ മാസ്റ്റർ, പി.എൻ. സുചിന്ദ്, സുധീർ പട്ടാലി, കെ.എസ്. സച്ചിൻ, രാജൻ വേളേക്കാട്ട്, സുമിത്രൻ ടി.ഡി, എം.എസ്. സിനി ഷിജിൽ, ബി.എഡ്. കോളേജ് പ്രിൻസിപ്പൽ ശ്രീജ ടീച്ചർ, എം.എസ്. ലീന എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.