എരുമപ്പെട്ടി: തയ്യൂർ ശ്രീ ലോകരത്തിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശങ്ങളോട് അനുബന്ധിച്ച് നടത്തുന്ന കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം സിനിമ സീരിയൽ താരം കൃപ പ്രദീപൻ നിർവഹിച്ചു. നെല്ലുവായ് ദേവസ്വം ഓഫീസർ എ.പി. രാജേഷ് അദ്ധ്യക്ഷനായി. ചടങ്ങിൽ വിവിധ മേഖലയിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. മോഹനൻ മാരാർ, ബാബുജി, ഗോവിന്ദൻ കുട്ടി പാറമ്മേൽ, യശോധരൻ ചിങ്ങപുരത്ത്, കാവിൽ നാരായണൻ നമ്പീശൻ, മണികണ്ഠൻ കോട്ടപ്പടിക്കൽ, കൃഷ്ണൻകുട്ടി മാരാത്ത്, സുമൻ തേറുപറമ്പിൽ എന്നിവർ സംസാരിച്ചു.