ചാലക്കുടി: മുരിങ്ങൂർ ചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. പറവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി പി.പി. ഷിബു ചടങ്ങിൽ സഹ കാർമ്മികനായിരുന്നു. നേരത്തെ നടന്ന കൊടിയെഴുന്നള്ളിപ്പിന് നിരവധി ഭക്തർ പങ്കെടുത്തു. തുടർന്ന് കൊടിക്കൽ പറ നടന്നു. തിങ്കളാഴ്ചയിലെ തണ്ടിക വരവ് ഭക്തി സാന്ദ്രമായി. തുടർന്ന് നാഗരാജാവിനും നാഗയക്ഷിക്കും കളമെഴുത്തുപാട്ടുമുണ്ടായി. ശനിയാഴ്ചയാണ് മഹോത്സവം.