ചാലക്കുടി: മണ്ഡലത്തിലെ വിവിധ ഇറിഗേഷൻ, വാട്ടർ അതോറിറ്റി, എൽ.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകൾ വഴി നടത്തുന്ന പ്രവൃത്തികളുടെ അവലോകന യോഗം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടന്നു. ബി.ഡി. ദേവസ്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉദ്യോഗസ്ഥർ പ്രവൃത്തികളക്കുറിച്ച് വിശദീകരിച്ചു.

അനുമതി ലഭിച്ച പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തീരുമാനമായി. പൂതുരുത്തി തടയണ കക്കാട് നമ്പർ1, കക്കാട് നമ്പർ 2, പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ എക്സ്റ്റൻഷൻ എന്നീ പ്രവൃത്തികൾ ഉടൻ നിർമ്മാണം ആരംഭിക്കും. അനുമതി ലഭിച്ച പുഴയോര സംരക്ഷണ പ്രവൃത്തികളും ഉടനെ തുടങ്ങും. കനകമല ഗ്രോട്ടോ കനാൽപ്പാലം നിർമ്മാണം ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും. വാട്ടർ അതോറിറ്റി ചെയ്യേണ്ട വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഡെപ്പോസിറ്റ് വർക്കുകൾ കാലതാമസം കൂടാതെ ചെയ്തു തീർക്കുന്നതിനും യോഗത്തിൽ നിർദ്ദേശിച്ചു. തുമ്പൂർമുഴിക്കു മുകളിൽ കണ്ണീ കുഴിയിൽ സ്റ്റോറേജ് ഡാം നിർമ്മിക്കുന്നതിന് അനുമതി ലഭ്യമാക്കുമെന്നും എം.എൽ.എ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷിജു, വൈസ് പ്രസി.അഡ്വ.വിജു വാഴക്കാല,​ പഞ്ചായത്ത് പ്രസിഡന്റുമാരായ ജനീഷ് പി.ജോസ്, പി.പി. ബാബു, നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടു പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

..........................

നിർമ്മാണം ഉടൻ

പൂതുരുത്തി തടയണ കക്കാട് നമ്പർ1

കക്കാട് നമ്പർ 2

പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ എ‌ക്‌സ്റ്റൻഷൻ പ്രവൃത്തികൾ

അനുമതി ലഭിച്ച പുഴയോര സംരക്ഷണ പ്രവൃത്തികൾ

കനകമല ഗ്രോട്ടോ കനാൽപ്പാലം നിർമ്മാണം