കൊടുങ്ങല്ലൂർ: വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ദൂരത്തിൽ താമസിക്കുന്ന 408 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകുന്ന ഭവന സഹായ പദ്ധതിയായ പുനർഗേഹം പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന കയ്പമംഗലം മണ്ഡലത്തിലെ പദ്ധതി നിർവഹണം പരമാവധി വേഗത്തിലാക്കാൻ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിളിച്ചു ചേർത്ത ഉന്നത തല യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിൽ എം.എൽ.എ വിളിച്ച് ചേർത്തു യോഗത്തിൽ ഫിഷറീസ് ഡയറക്ടർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ, തഹസിൽദാർ, വില്ലേജ് ഓഫീസർമാർ, ഫിഷറീസ് ഉദ്യോസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നടപടി ക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള രൂപരേഖ യോഗത്തിലുണ്ടായി.