തൃപ്രയാർ: നാട്ടിക ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു സംസ്ഥാന ടെന്നി കൊയ്റ്റ് മത്സരം നടത്തി. ഇന്റർനാഷണൽ പഞ്ച ഗുസ്തി ചാമ്പ്യനും ചെസ്സ് ഇന്റർനാഷണൽ മാസ്റ്ററുമായ കെ.എം. ഹരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ പി.എം. സിദ്ദിഖ് അദ്ധ്യക്ഷനായി. ഉണ്ണിക്കൃഷ്ണൻ തൈപറമ്പത്ത്, ബാബു പനയ്ക്കൽ, സി.എസ്. മണികണ്ഠൻ, സുധി ആലക്കൽ, മിജു തളിക്കുളം, ലിന്റോ കെ.പി, മനോജ് പി.ബി എന്നിവർ പങ്കെടുത്തു. ടെന്നി കൊയ്റ്റ് തൃശൂർ ജില്ലാ പ്രസിഡന്റ് മോഹൻ ടി.ജി, ജില്ലാ സെക്രട്ടറി ആര്യ കെ.എ, അഞ്ജലി വി.കെ, സുനിത ഷാജു തുടങ്ങിയവർ മത്സരത്തിന് നേത്യത്വം നൽകി. ഇന്ന് ബീച്ച് ഫെസ്റ്റിവലിൽ സംസ്ഥാന തല സ്‌കൂൾ ചെസ്സ് മത്സരം രാവിലെ ഒമ്പത് മുതൽ നാട്ടിക ബീച്ചിൽ നടക്കും.