തൃശൂർ: ജില്ലാ സൂപ്പർ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ എഫ്.സി കേരള ജേതാക്കളായി. അവസാന മത്സരത്തിൽ തൃശൂർ ജിംഖാനയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥാമക്കിയാണ് എഫ്.സി കേരള ജേതാക്കളായത്. ലീഗിൽ കളിച്ച ആറു മത്സരങ്ങളിൽ എല്ലാം ജയിച്ചാണ് കിരീടം ചൂടിയത്. എഫ്.സിക്കായി മൗശൂഫ്, സജീഷ് എന്നിവർ രണ്ട് ഗോൾ വീതവും മുഹമ്മദ് റാഷിദ് ഒരു ഗോളും നേടി. വിജയികൾക്ക് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ ട്രോഫികൾ സമ്മാനിച്ചു. നവാസാണ് എഫ്.സി കേരളയുടെ മാനേജർ.