ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ ആന്ധ്രാ സംഘം പൊലീസുകാരനെ മർദിച്ചു. പരിക്കേറ്റ പൊലീസുകാരൻ അരുണിനെ (35) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.പി കാർത്തികിന്റെ ബന്ധുക്കൾ എന്ന് പറഞ്ഞെത്തിയ സംഘമാണ് പൊലീസിനെ മർദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ആന്ധ്രാ സംഘം ക്ഷേത്രത്തിലേക്ക് കടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനോട് മൊബൈൽ ഫോൺ പിടിക്കാൻ ആവശ്യപ്പെട്ടു. മൊബൈൽ ക്ലോക്ക് മുറിയിൽ നൽകിയാൽ മതിയെന്നും പൊലീസ് അറിയിച്ചു. അതോടെ ഫോൺ സംഘത്തിലെ മറ്റൊരാൾ വാങ്ങി വച്ചു. ദർശനം കഴിഞ്ഞ് മടങ്ങിയെത്തി അവർ പൊലീസിനോട് ഫോൺ തിരിച്ചു തരാൻ ആവശ്യപെട്ടു. തന്റെ കയ്യിലില്ലെന്ന് പറഞ്ഞെങ്കിലും പൊലീസിനെ മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹനുമന്ത റാവു എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.