തൃശൂർ: മന്ത്രി വി.എസ്.സുനിൽകുമാറിന്റെ പൈലറ്റ് വാഹനം തട്ടി വയോധികന് പരിക്കേറ്റു. ഇയാൾക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. തിങ്കളാഴ്ച രാത്രി ഏഴോടെ ജനറൽ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. റോഡിൽ നിന്ന് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അതേ വാഹനത്തിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ മന്ത്രി സുനിൽകുമാർ ആശുപത്രിയിലെത്തി. ഇദ്ദേഹത്തെ വിടുന്നതുവരെ പൊലീസുകാരും ആശുപത്രിയിൽ ചെലവഴിച്ചു.