തൃശൂർ: സർക്കാരിന്റെ 'സധൈര്യം മുന്നോട്ട്' പരിപാടിയുടെ ഭാഗമായി മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ രാത്രി നടത്തം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാത്രി 9 മുതൽ 11 വരെയാണ് സ്ത്രീകൾ പൊതു നിരത്തിലിറങ്ങി നടന്നത്. പഞ്ചായത്തിലെ വനിതാ ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ആശാ, അംഗൻവാടി പ്രവർത്തകരും രാത്രി നടത്തത്തിന്റെ ഭാഗമായി.