madhavan-pilla
പ്രൊഫ. പി.മാധവൻപിള്ള

തൃശൂർ: പി. ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷൻ്റെ പ്രൊഫ. കാളിയത്ത് ദാമോദരൻ സ്മാരക പുരസ്‌കാരം പ്രൊഫ. പി. മാധവൻ പിള്ളയ്ക്ക് സമ്മാനിക്കും. 15000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം, വിവർത്തന രംഗത്തെ സംഭാവന മുൻനിറുത്തിയാണ് നൽകുന്നത്. വി.എസ്. ഖണ്ഡേക്കറുടെ യയാതി എന്ന നോവൽ ഉൾപ്പെടെ 25 ഓളം കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വൈശാഖൻ, ഡോ. കെ.പി. മോഹനൻ, ഡോ. സി. ശാന്തി, ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 27ന് അഞ്ചിന് സാഹിത്യഅക്കാഡമി വൈലോപ്പിള്ളി ഹാളിൽ സതി ദാമോദരൻ പുരസ്‌കാരം നൽകും.