തൃശൂർ: ജില്ലയിലെ 86 പഞ്ചായത്തുകളും ഗുണനിലവാര മേന്മയിൽ രാജ്യാന്തര സൂചികയായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയതിന്റെ ജില്ലാതല പ്രഖ്യാപനം 23ന് 11ന് ടൗൺഹാളിൽ മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ് പഞ്ചായത്തുകൾക്ക് പുരസ്‌കാര വിതരണം നടത്തുമെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, പി.എസ്. വിനയൻ, ടി.എൻ. വിനോദ്കുമാർ എന്നിവർ പറഞ്ഞു.