കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ മലയോര മേഖലയിൽ മാസങ്ങളായുള്ള വന്യമൃഗശല്യത്തിനെതിരെ പഞ്ചായത്തിലെ 7, 8, 9 വാർഡുകളിലെ കർഷകരും പ്രദേശവാസികളും പ്രതിഷേധ ധർണ നടത്തി. കുറിഞ്ഞിപ്പാടം, പോത്തൻചിറ, അമ്പനോളി പ്രദേശങ്ങളിലെ മലയോര കർഷകർ ചേർന്ന് കോടാലി ഫോറസ്‌റ്റോഫീസിന് മുൻപിൽ നടത്തിയ ധർണ ഐപ്പൻ കുന്നേൽപറമ്പിൽ മറിയാമ്മ ഉദ്ഘാടനം
ചെയ്തു. വാർഡംഗം ക്ലാര ജോണി അദ്ധ്യക്ഷത വഹിച്ചു. ടി.എം. ചന്ദ്രൻ, കെ.ആർ. ഔസേഫ്, മാത്യു ചിരണക്കൽ, പഞ്ചായത്തംഗങ്ങളായ ഷീബ വർഗീസ്, എ.കെ പുഷ്പാകരൻ എന്നിവർ സംസാരിച്ചു.