ചാലക്കുടി: ദേശീയപാത കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ചാലക്കുടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം പ്രമേയം വഴി ഉന്നയിച്ചു. ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഐ. സുധീർ അദ്ധ്യക്ഷനായി. സെക്രട്ടറി സി.എൻ. ദിനേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രഫുൽ, സെക്രട്ടറിയേറ്റ് അംഗം എം.കെ. ബാബു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.ഐ. സുധീർ (പ്രസിഡന്റ്), പി.ധന്യ, പി.കെ. സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ), സി.എൻ. ദിനേഷ് (സെക്രട്ടറി), പി.കെ. ഷഫീക്, കെ.എം. മഞ്ചേഷ് ( ജോ.സെക്രട്ടറിമാർ), എസ്. നവീൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.