artist
ചിത്രകാരന്മാർ നടത്തിയ വരയുടെ പ്രതിഷേധം

ചാലക്കുടി: പൗരത്വ ഭേദഗതിക്കെതിരെ ചാലക്കുടിയിൽ കലാകാരന്മാർ വരയുടെ പ്രതിരോധം തീർത്തു. എം.വി. ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടൗൺഹാൾ മൈതാനിയിലാണ് പ്രമുഖരായ നിരവധി കലാകാരന്മാർ ചിത്രം വരച്ച് പ്രതിഷേധിച്ചത്. പ്രശസ്ത ചിത്രകാരനും സംവിധായകനുമായ കെ.എം. മധുസൂദനൻ ആദ്യചിത്രം കാൻവാസിൽ പകർത്തി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന അവാർഡ് ജേതാവ് രഞ്ജിത്ത് മാമ്പ്ര, കാർത്തികേയൻ മുരിങ്ങൂർ, സുരേഷ് മുട്ടത്തി, പി.ബി. ജിബു, അനു നടുവത്തൂർ, ലൂസി തങ്കപ്പൻ, ബിജ്‌നു ചാലക്കുടി, അയ്യപ്പൻ അന്നമനട, സജീ നാരായണൻ, ബിജു ശങ്കർ, മഹേഷ് മേലൂർ, വിഷ്ണു കൊരട്ടി തുടങ്ങിയവരാണ് ചിത്രങ്ങൾ വരച്ചത്. കെ.എം. മധുസൂദനന്റെ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.