കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഴിക്കോട് പൗരവകാശ സമിതിയുടെ നേതൃത്വത്തിൽ ഉപവാസസമരവും പ്രതിഷേധറാലിയും പ്രതിഷേധ ജ്വാലയും നടത്തി. ഉപവാസ സമരം മുൻ എം.പി: കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എ.എ. മുഹമ്മദ്‌ ഇക്‌ബാൽ അദ്ധ്യക്ഷനായി. മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. അഴീക്കോട് ജെട്ടിയിൽ നിന്നും ആരംഭിച്ച റാലിക്ക് ശേഷം മേനോൻ ബസാറിൽ നടന്ന പൊതുസമ്മേളനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ് ഘാടനം ചെയ്തു. ഡോ. അമൽ സി. രാജൻ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ പി.എൻ. ഗോപികൃഷ്ണൻ, പ്രൊഫ. ഉഷാകുമാരി, പ്രൊഫ. സോയ ജോസഫ്, പി.പി. ജോൺ, പി.കെ. ഷംസുദ്ദീൻ, പി.വി. സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.