തൃശൂർ: മിൽമ എറണാകുളം മേഖലാ യൂണിയൻ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ മുഴുവൻ സീറ്റുകളും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, ഭാസ്‌കരൻ ആദംകാവിൽ, താര ഉണ്ണിക്കൃഷ്ണൻ, ഇ.എം. പൈലി എന്നിവരാണ് വിജയിച്ചത്. ഇത്തവണ ജില്ല തിരിച്ചായിരുന്നു തിരഞ്ഞെടുപ്പ്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു.