കയ്പമംഗലം: സർദാർ ഗോപാലകൃഷ്ണന്റെ എഴുപതാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്തു. ടി.എൻ തിലകൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, സി.പി.എം ഏരിയ സെക്രട്ടറി പി.എം അഹമ്മദ്, കെ.വി പീതാംബരൻ, പി.വി മോഹനൻ, അഡ്വ. വി.കെ ജ്യോതിപ്രകാശ്, മഞ്ജുള അരുണൻ, ബൈന പ്രദീപ് എന്നിവർ സംസാരിച്ചു. സർദാർ നഗറിൽ പ്രൊഫ. കെ.യു അരുണൻ എം.എൽ.എ പതാക ഉയർത്തി. പൈനൂരിൽ നിന്ന് പ്രകടനവുമായി കൊണ്ടുവന്ന കൊടിമരവും പതാകയും കെ.എ വാസുദേവനും, എം.കെ രാമചന്ദ്രനും ഏറ്റുവാങ്ങി..