പുതുക്കാട്: ദേശീയപാത പാലിയേക്കര ടോൾ പ്ലാസയിൽ ചരക്ക് ലോറിക്കു പിറകിൽ ബൈക്ക് ഇടിച്ച് രണ്ട് പേർ മരിച്ചു. ഒല്ലൂർ മരത്താക്കര കുഞ്ഞനം പാറ കണ്ണൂക്കാടൻ ഫ്രാൻസിന്റെ മകൻ ക്ലീറ്റസ്(23), ഒല്ലൂർ എടക്കുന്നി, മണലാടി, അരിത്തോട്ടത്തിൽ ശശി(60) എന്നിവരാണ് മരിച്ചത്. ഇരുവരും ആമ്പല്ലൂർ ഭാഗത്തേക്ക് വരുന്നതിനിടെ ടോൾ പ്ലാസയിൽ ക്യൂവിൽ കിടന്നിരുന്ന ചരക്ക് ലോറിക്കു പിറകിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ലീറ്റസാണ് ബൈക്ക് ഓടിച്ചിരുന്നതത്രെ. ഇന്നലെ രാത്രി 9.30നായിരുന്നു അപകടം. ക്ലീറ്റസിന്റെ സുഹൃത്തിന്റെ പിതാവാണ് ശശി. തെങ്ങ് കയറ്റ തൊഴിലാളിയാണ്. ഭാര്യ: ബിന്ദു. മക്കൾ: അഖിൽ, നിധിൻ. ക്ലിറ്റസിന്റെ മാതാവ്: ആലിസ്. സഹോദരൻ ക്ലിന്റൻ.