കാെടുങ്ങല്ലൂർ: പനങ്ങാട് ഹയർ സെക്കൻ‌‌ഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രഅയപ്പ് സമ്മേളനവും പി.ടി.എ പ്രസിഡന്റ് എം.പി. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എസ്. ഷാനവാസ് മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ മാനേജർ പി.ബി ലോലിത പ്രേംകുമാർ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കൈതവളപ്പിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. മോഹനൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയ സുനിൽ, വാർഡ് മെമ്പർ സുനിൽ പിമേനോൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത്, ഇരിങ്ങാലക്കുട ഡി.ഇ.ഒ എം.ആർ. ജയശ്രീ, കൊടുങ്ങല്ലൂർ എ.ഇ.ഒ എ.വി. ദിനകരൻ, പ്രിൻസിപ്പാൾ ഇ.കെ ശ്രീജിത്ത്, പ്രധാനാദ്ധ്യാപകൻ ഒ.സി. മുരളീധരൻ എന്നിവർ സംസാരിച്ചു. സിനി ആർട്ടിസ്റ്റ് സാജൻ പള്ളുരുത്തി പുരസ്‌കാര സമർപ്പണം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിവിധ കലാപരിപാടികളും നടന്നു.