തൃശൂർ: പടിഞ്ഞാറെക്കോട്ടയിൽ പ്രവർത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി 98.37 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വി.എസ് സുനിൽ കുമാർ അറിയിച്ചു. കിഫ്ബി മുഖേനയാണ് പ്രവൃത്തിക്കാവശ്യമായ പണം വകയിരുത്തിയത്. ഒ.പി, കാഷ്വാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ നിർമ്മിക്കുന്നതിന് 22.26 കോടിയും റസിഡൻഷ്യൽ ബ്ലോക്കിന് 4.74 കോടി രൂപയും റീഹാബിലിറ്റേഷൻ ബ്ലോക്കിന് 4.56 കോടി രൂപയും ഡി അഡിക്‌ഷൻ സെന്റർ നിർമ്മിക്കുന്നതിന് 4.98 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

അനുവദിച്ച മറ്റ് തുകകൾ

സ്ത്രീകളുടെ ഇൻ പേഷ്യന്റ് ബ്ലോക്കിന് 12.74 കോടി

പുരുഷന്മാരുടെ ഇൻ പേഷ്യന്റ് ബ്ലോക്കിന് 21.18 കോടി

സ്‌പെഷ്യൽ വാർഡ് നിർമ്മിക്കുന്നതിന് 2.57 കോടി

ഹാഫ് വേ ഹോംസ് നിർമ്മിക്കുന്നതിന് 1.66 കോടി

വെൽനെസ് കഫേ നിർമ്മിക്കുന്നതിന് 1.42 കോടി

അദർ സർവീസസിന് 22.24 കോടി