കൊടുങ്ങല്ലൂർ: ശമ്പള പരിഷ്ക്കരണ നടപടി ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ലോകമലേശ്വരം യൂണിറ്റ് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സംഘടനയുമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക എത്രയും വേഗം അനുവദിക്കണമെന്നും ചന്തപ്പുര കോട്ടപ്പുറം ബൈപാസ് റോഡ് വൈദ്യുതീകരണം യാഥാർത്ഥ്യമാക്കണമെന്നുമുളള പ്രമേയവും സമ്മേളനം അംഗീകരിച്ചു. പ്രസിഡന്റ് ടി.കെ. സുരേന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റിയംഗം ജോയ് മണ്ടകത്ത് ഉദ്ഘാടനം ചെയ്തു. ടി.എച്ച്. പ്രതാപൻ, പി.കെ. ഫൗസിയ, കെ.കെ. രാമചന്ദ്രൻ, പ്രൊഫ.എസ്. ഭാർഗ്ഗവൻ പിള്ള, എം.എ. ശാന്ത, കെ.കെ. അപ്പുക്കുട്ടൻ, വി.എസ്. പ്രീതി, കെ.അനിത, കെ.വി. ദേവദാസ്, എം.ആർ. ഷൈലജ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ. സുരേന്ദ്രൻ(പ്രസിഡന്റ്), വി.കെ. ജോഷി (സെക്രട്ടറി), ടി.എച്ച്. പ്രതാപൻ (ട്രഷറർ) എന്നിവരടങ്ങിയ സമിതിയെ തിരഞ്ഞെടുത്തു.