തൃശൂർ: ഇറ്റ്ഫോക്കിൽ ലാനാർത്ത് ഗ്രൂപ്പ് അവതരിപ്പിച്ച 'ടോൾഡ് ബൈ ദി വിൻഡ്' നാടകത്തിൻ്റെ നിർമ്മാണത്തിന് പിന്നിലെ കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നാടകസംഘത്തിലെ ഫിലിപ്പ് സറില്ലി, കെയ്റ്റ് ഒ റിലി, ജോ ഷെപ്പ്‌ലാന്റ് എന്നിവർ പ്രേക്ഷകരുമായി സംവദിച്ചു. ജപ്പാനിലെ നാടക സംഘത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു ദൃശ്യാവതരണത്തിലേക്ക് എത്തിയതെന്ന് കെയ്റ്റ് ഒ റിലി പറഞ്ഞു.
പരീക്ഷണമായത് കൊണ്ട് തന്നെ ആദ്യ പ്രദർശനത്തിന്റെ തുടക്കത്തിൽ വളരെ മോശം അഭിപ്രായം കാണികളിൽ നിന്നും ലഭിച്ചു. ഇന്ന് ഒരുപാട് രാജ്യങ്ങളിൽ ടോൾഡ് ബൈ ദി വിൻഡ് അവതരിപ്പിക്കുകയും ജനപ്രീതി നേടുകയും ചെയ്യുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഒറ്റക്കൊരു സംവിധായകൻ ഇല്ലാതെ മൂന്ന് പേരുടെ ആശയങ്ങൾ തുന്നിച്ചേർത്തൊരു കലാ സൃഷ്ടിയായിരുന്നു 'ടോൾഡ് ബൈ ദി വിൻഡ്' . അഭിനേതാക്കളായ രണ്ട് പേർ തമ്മിൽ സംഭാഷണത്തിലൂടെ ബന്ധിപ്പിക്കുന്നില്ലെങ്കിലും വെളിച്ചം അവരെ ബന്ധിപ്പിക്കുന്നു. സംവാദത്തിന്റെ അവസാനം ഫിലിപ്പ് സറില്ലി അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പകർപ്പ് സ്‌കൂൾ ഒഫ് ഡ്രാമ എച്ച്.ഒ.ഡി ശ്രീജിത്ത് രമണന് കൈമാറി...