മാള: മാള സെന്റ് സ്റ്റനിസ്ളാവോസ് ഫൊറോന പള്ളിയിലെ ദർശന തിരുനാളിനും അമ്പുതിരുനാളിനും കൊടിയേറി. കൊടിയേറ്റ ചടങ്ങുകൾക്ക് ഫാ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ കാർമ്മികത്വം വഹിച്ചു. വൈകീട്ട് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ത്രയമ്പകം മേളം നടന്നു. ശനിയാഴ്ച വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പ് നടക്കും. വൈകീട്ട് വാദ്യമേള മത്സരം നടക്കും. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ.ജോൺ പൈനുങ്കൽ കാർമ്മികത്വം വഹിക്കും. വൈകീട്ട് പ്രദക്ഷിണം നടക്കും. തിങ്കളാഴ്ച മാള ടൗൺ അമ്പ് പ്രദക്ഷിണം നടക്കും.