മാള: മേലഡൂർ മലയാംകുന്നിൽ കടന്നൽ കുത്തേറ്റ് ഒമ്പത് പേർക്ക് പരിക്കേറ്റു. ജേക്കബ് കണ്ണത്ത്, ലില്ലി വിതയത്തിൽ, വിനീത് വിതയത്തിൽ, ജോസഫ് പഞ്ഞിക്കാരൻ, ഷാജു മംഗലത്ത്, ജിജോ വിതയത്തിൽ, പഞ്ഞിക്കാരൻ സാബുവിന്റെ ഭാര്യ മെൽഡ, മകൻ എയ്ബൽ, പഞ്ഞിക്കാരൻ മാർട്ടിൻ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. അടുത്തടുത്തുള്ള വീട്ടിലുള്ളവർക്ക് നേരെയാണ് കടന്നൽ ആക്രമണം ഉണ്ടായത്.
സാരമായി കുത്തേറ്റ ജേക്കബിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ മാള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പഞ്ഞിക്കാരൻ സാബുവിന്റെ വീടിനു സമീപത്തുള്ള മരത്തിലാണ് കടന്നൽക്കൂട് ഉണ്ടായിരുന്നത്...