കയ്പമംഗലം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയായ 'ജീവനി 'യിൽ ജനപ്രതിനിധികൾക്കും മാദ്ധ്യമ പ്രവർത്തകർക്കും കയ്പമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് വിതരണോദ്ഘാനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.സി. മനോജ്, സുരേഷ് കൊച്ചുവീട്ടിൽ, കൃഷി ഓഫീസർ ശരത് മോഹൻ, മാദ്ധ്യമ പ്രവർത്തകരായ ഉദയകുമാർ, സവാദ്, ജബ്ബാർ, ബ്ലോക്ക് പഞ്ചായത്തംഗം നുറുൽ ഹുദ എന്നിവർ പങ്കെടുത്തു.