gvr-thiruvenkidom-temple
തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരചൊവ്വയ്ക്ക് കോമരം പറ ചൊരിയുന്നു

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരച്ചൊവ്വ ആഘോഷിച്ചു. ക്ഷേത്രത്തിൽ രാവിലെ അഭിഷേകം, അലങ്കാരം, ഗണപതിഹോമം എന്നിവ നടന്നു. ഉച്ചതിരിഞ്ഞ് പേരാമംഗലം അനിയൻകുട്ടി മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് വൈകിട്ട് നടക്കൽ പറ, ഗുരുതി, സന്ധ്യക്ക് തായമ്പക, വെടിക്കെട്ട് എന്നിവയുമുണ്ടായി. രാത്രി പാന, ഭഗവതിപ്പാട്ട് പുലർച്ചെ ചെറുതാലം എഴുന്നള്ളിപ്പ്, മേളം, ഗുരുതി, തിരിയുഴിച്ചിൽ എന്നിവയുമുണ്ടായി.