പാവറട്ടി: സംസ്ഥാന സർക്കാരിന്റെ ലഹരി വർജ്ജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായി മുല്ലശേരി ഗ്രാമ പഞ്ചായത്തിന്റെയും വാടാനപ്പിള്ളി എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ മദ്യം, മയക്കുമരുന്നുകൾക്ക് എതിരായുള്ള ബോധവത്കരണ ക്ലാസും 'കുഴിയാന' ഫിലിം പ്രദർശനവും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി ഉദ്ഘാടനം ചെയതു. പ്രിൻസിപ്പൽ എൻ. ഷൈലജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ടി.വി. ഹേമലത, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസ്സിനും സിനിമ പ്രദർശനത്തിനും അനീഷ് കോട്ടയം നേതൃത്വം നൽകി.
കാപ്
മുല്ലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് പഞ്ചാ. പ്രസിഡന്റ് എ.പി. ബെന്നി ഉദ്ഘാടനം ചെയ്യുന്നു.