തൃശൂര്‍: ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളുടെ മാതൃഭാരതി സംസ്ഥാന സമ്മേളനം 24 ന് തുടങ്ങും. ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന സമ്മേളനം 25ന് രാവിലെ പത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സുമതി ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. കേരളത്തിലെ 400 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മാതൃഭാരതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സുമതി ഹരിദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 25ന് ഉച്ചയ്ക്ക് 12ന് തെരഞ്ഞെടുക്കപ്പെട്ട 250 വിദ്യാര്‍ത്ഥിനികളുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംവദിക്കും. 26ന് രാവിലെ എട്ടിന് നടക്കുന്ന സമാപന സമ്മേളനം ക്ഷേത്രീയ സംഘടനാ സെക്രട്ടറി എ.സി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ജ്യോതി ഗോപിനാഥ്, ടി.എന്‍ രാമന്‍, സൗമ്യ സുരേഷ്, ദിവ്യ ഷാജി പങ്കെടുത്തു.