തിരുവില്വാമല: പാമ്പാടി ഗവ. എൽ.പി സ്‌കൂളിന് ക്ലാസ് മുറി കെട്ടിടം നിർമ്മിക്കുന്നതിന് ചേലക്കര നിയോജക മണ്ഡലം ആസ്തി വികസന സ്‌കീം 2018- 19ൽ നിന്നും 64.42 ലക്ഷം രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. പ്രവൃത്തിക്ക് കളക്ടർ ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണച്ചുമതല നകിയിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് നിർദ്ദേശം നൽകി.