gvr-police-dog
പോലീസ് നായ പരിശോധിക്കുന്നു

ഗുരുവായൂർ: മോഷ്ടാവ് വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ചു. ചാട്ടുകുളത്തിന് സമീപം സഹോദരങ്ങളായ താഴത്തുപുരക്കൽ രാജൻ (54), രാധാകൃഷ്ണൻ (46), എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് മോഷ്ടാവ് ഓടുകൾ പൊളിച്ച് ഇവരുടെ വീടിനകത്ത് കടന്നത്. രക്ഷപ്പെടാനായി അടുക്കള ഭാഗത്തെ തുറന്നിട്ടു. രാധാകൃഷ്ണൻ, ഭാര്യ സരിത, മകൾ റിതിക എന്നിവർ കിടക്കുന്ന മുറിയിയിൽ കടന്നപ്പോൾ രാധാകൃഷ്ണൻ ഉണർന്നു. ഇവർ തമ്മിൽ മൽപ്പിടുത്തം നടക്കുന്നതിനിടെയാണ് മോഷ്ടാവ് കത്തി കൊണ്ട് രാധാകൃഷ്ണന്റെ കാലിൽ കുത്തിയത്. അടുത്ത മുറിയിൽ നിന്നെത്തിയ സഹോദൻ രാജനെയും മുറിവേൽപ്പിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ ടീഷർട്ട് ഊരിയെറിഞ്ഞിരുന്നു. കുത്തേറ്റ രാധാകൃഷ്ണനും രാജനും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മോഷ്ടാവ് ഇതര സംസ്ഥാനക്കാരനാണെന്നാണ് സംശയിക്കുന്നത്. ഗുരുവായൂർ പൊലീസ് അന്വേഷണം തുടങ്ങി. മോഷ്ടാവ് ഉപേക്ഷിച്ച ടീ ഷർട്ട് മണത്ത പൊലീസ് നായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തേക്കാണ് പോയത്. ആ സമയം ആരും അവിടെ ഉണ്ടായിരുന്നില്ല. വിരലടയാള വിദഗ്ദ്ധനും സ്ഥലത്തെത്തി പരിശോധന നടത്തി...