വാടാനപ്പിള്ളി: രാജ്യത്ത് നടക്കുന്നത് അതിജീവനത്തിന്റെ സമരമാണെന്നും പൗരത്വം തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും ജസ്റ്റിസ് കമാൽ പാഷ അഭിപ്രായപ്പെട്ടു. വാടാനപ്പിള്ളിയിൽ ആരംഭിച്ച മുപ്പത് മണിക്കൂർ രാപ്പകൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടം ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ തയ്യാറാകണം. കേരളത്തിൽ ജീവിക്കുന്നതിനാലാണ് എന്നെ അറസ്റ്റ് ചെയ്യാത്തത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചു പിടിക്കാൻ ജനങ്ങൾക്ക് നേരെ ഭീഷണി ഉയർത്തി ശ്രദ്ധ തിരിച്ചുവിടുകയാണ്.
ഗോൾവാൾക്കർ സ്വപ്നം കണ്ട ഹിന്ദുക്കൾ നമ്മുടെ നാട്ടിലെ ഹിന്ദുക്കളല്ല. സവർണ്ണ ഫാസിസമാണ്. എൻ.ആർ.സി വന്നാൽ മുഴുവൻ ഇന്ത്യക്കാരെയും അത് ബാധിക്കുമെന്നും കമാൽപാഷ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ സി.എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പി.വി കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. കാർത്തിക് ശശി, പി.ജെ ബേബി, കെ.എസ് ബിനോജ്, എ.എ ജാഫർ, പി.കെ മുഹമ്മദുണ്ണി മൗലവി, നൂറുദ്ദീൻ യമാനി, എ.എം ഗഫൂർ, സുബൈദ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു...