തൃപ്രയാർ: തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന ഗ്രാമപ്രദക്ഷിണം ഭക്തിസാന്ദ്രം. രാവിലെ നിർമ്മാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഗണപതി ഹോമം, ഉഷപൂജ, മുള പൂജ, കലശാഭിഷേകം, പന്തിരടി പൂജ, ശ്രീ ഭൂതബലി എന്നിവയ്ക്ക് ശേഷമായിരുന്നു ഗ്രാമപ്രദക്ഷിണം നടന്നത്. ക്ഷേത്രം ശാന്തിമാരായ പ്രകാശൻ ശാന്തി, ധനേഷ് ശാന്തി, അപ്പുശാന്തി, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ബൈജു ഇ.വി.ജി, സെക്രട്ടറി ജയശങ്കർ ഇ.ഡി, വൈസ് പ്രസിഡന്റ് ഷൈജു ഇ.വി.എസ്, ജോ. സെക്രട്ടറി സ്മിത്ത് ഇ.വി.എസ്, ഖജാൻജി പ്രിൻസ് എ.എം എന്നിവർ നേതൃത്വം നൽകി. ഇന്ന് പള്ളിവേട്ട മഹോത്സവം നടക്കും. 25നാണ് ഉത്സവം.